പഠനത്തോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളി; ആശയുടെ വേർപാട് വേദനാജനകമെന്ന് മന്ത്രി

By News Desk, Malabar News
covid front line workers

തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്‌ആര്‍ ആശയുടെ (24) വേര്‍പാടില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശയുടെ വീട്ടുകാരെ ഫോണില്‍ വിളിച്ചാണ് ആരോഗ്യ വകുപ്പിന്റെ അനുശോചനം മന്ത്രി അറിയിച്ചത്.

health minister veena george on covid front line worker sr asha's death
എസ്‌ആര്‍ ആശ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആശയുടെ വേര്‍പാട് വേദനാജനകമാണ്. കോവിഡ് ആദ്യതരംഗം മുതല്‍ പോസിറ്റീവ് ആയവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് മരുന്നും മറ്റ് സാധനങ്ങളും എത്തിക്കുന്നതിനും ആശ മുന്നില്‍ നിന്നിരുന്നു. സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തിരുന്ന ആശ പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്‌ഥിര സാന്നിധ്യവുമായിരുന്നു.

അവസാനവര്‍ഷ എല്‍എല്‍ബി വിദ്യാർഥിയായ ആശ പഠനത്തോടൊപ്പമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കുചേർന്നിരുന്നത്. ആശയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

തിങ്കളാഴ്‌ച രാത്രിയാണ് ശ്വാസതടസത്തെ തുടർന്ന് ആശയെ നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്ന്‌ മെഡിക്കൽ കോളജിലേക്ക്‌ മാറ്റി. യാത്രാമധ്യേ ആരോഗ്യനില മോശമായതിനെ തുടർന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച രാവിലെ അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു.

റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ -ശൈലജ ദമ്പതികളുടെ മകളാണ് ഡിവൈഎഫ്‌ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം കൂടിയായ ആശ. അജേഷ്, ആർഷ എന്നിവർ സഹോദരങ്ങളാണ്. തിരുവനന്തപുരം പാറശാല സ്വകാര്യ ലോ കോളജിലായിരുന്നു പഠനം.

Also Read: സംസ്‌ഥാനത്ത് ഈ മാസം അവസാനം സിറോ സർവേ പൂർത്തിയാകും; മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE