ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകും

By Trainee Reporter, Malabar News
Temperature rising in kerala
Representational Image
Ajwa Travels

ന്യൂഡെൽഹി: ചെറിയൊരു ഇടവേളക്ക് ശേഷം ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്. നഗരത്തിൽ ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില 46 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് കൂടുന്ന സാഹചര്യത്തിൽ നഗരത്തിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 72 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമായിരുന്നു ഇത്തവണത്തേത്.

നഗരത്തിൽ ഒന്നിലേറെ തവണ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. കടുത്ത ചൂടിനിടെ അസാനി ചുഴലിക്കാറ്റ് അൽപ്പം ആശ്വാസം നൽകിയിരുന്നുവെങ്കിലും ഇന്ന് ചൂട് ഏറ്റവും കൂടിയ നിലയിൽ എത്തുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ, ചൂട് ശക്‌തമായ സാഹചര്യത്തിൽ ക്ളാസ് സമയം പുനഃക്രമീകരിക്കാനുള്ള തീരുമാനത്തിലാണ് ഡെൽഹിയിലെ പല സ്വകാര്യ സ്‌കൂളുകളും.

ഈ മാസം അവസാനത്തോടെ അവധി നൽകാനുള്ള നീക്കത്തിലാണ് സ്വകാര്യ സ്‌കൂളുകൾ. സർക്കാർ സ്‌കൂളുകളിൽ ജൂൺ 15 വരെ ക്‌ളാസുകൾ തുടരാനാണ് നിർദ്ദേശം. കോവിഡ് സാഹചര്യത്തിൽ നഷ്‌ടപ്പെട്ട ക്‌ളാസുകളും പാഠഭാഗങ്ങളും പൂർത്തീകരിക്കുകയാണ് ലക്ഷ്യം. അതേസമയം, ചൂട് ശക്‌തമായ സാഹചര്യത്തിൽ പാഠ്യ,പഠ്യേതര പ്രവർത്തനങ്ങൾക്ക് ഇളവ് നൽകാൻ കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read: കാലവർഷത്തിന് മുന്നേ സംസ്‌ഥാനത്ത്‌ മഴ ശക്‌തം; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE