വിപണിയിൽ കനത്ത തകർച്ച; സെൻസെക്‌സ് 58,000ത്തിന് താഴെയെത്തി

By Staff Reporter, Malabar News
indian-stock-exchange
Representational Image
Ajwa Travels

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും വിപണിയിൽ കനത്ത തകർച്ച. നിഫ്റ്റി 17,300നും സെൻസെക്‌സ് 58,000നും താഴെയെത്തി. ആഗോള വിപണിയിൽ നിന്നുള്ള പ്രതികൂല ഘടകങ്ങളാണ് വിപണിയെ ബാധിച്ചത്. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും വിപണിയിൽ സമ്മർദ്ദമുണ്ടാക്കി. സെൻസെക്‌സ് 568 പോയിന്റ് താഴ്ന്ന് 57,897ലും നിഫ്റ്റി 167 പോയിന്റ് നഷ്‌ടത്തിൽ 17,249ലുമാണ് വ്യാപാരം ആരംഭിച്ചത്.

റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ്, മാരുതി സുസുകി, ഐടിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്‌ഥാൻ യുണിലിവർ, ടൈറ്റാൻ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്‌ടത്തിൽ. ടാറ്റ സ്‌റ്റീൽ, നെസ്‌ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം താഴ്ന്നു. ഐടി, ബാങ്ക് സൂചികകളും നഷ്‌ടത്തിലാണ്.

Read Also: ഐഎസ്എൽ; ഇന്ന് ഹൈദരാബാദിന് കന്നിയങ്കം, എതിരാളി ചെന്നൈയിൻ എഫ്‌സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE