ഐഎസ്എൽ; ഇന്ന് ഹൈദരാബാദിന് കന്നിയങ്കം, എതിരാളി ചെന്നൈയിൻ എഫ്‌സി

By Staff Reporter, Malabar News
ISL-2021
Ajwa Travels

പനാജി: ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ്-ചെന്നൈയിൻ പോരാട്ടം. രാത്രി 7:30ന് ഗോവയിലെ ബംബോളിം ജിഎംസി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ സീസണിൽ ഹൈദരാബാദിന് പ്ളേ ഓഫ് നഷ്‌ടമായത് നേരിയ മാർജിനിലാണ്. പക്ഷെ ഇക്കുറി കരുതലോടെയാണ് നൈസാമുകളുടെ ഒരുക്കം.

എല്ലാ പൊസിഷനുകളിലും പ്രതിഭാശാലികളായ യുവ താരങ്ങളുടെ സാന്നിധ്യമാണ് ഹൈദരാബാദ് ടീമിന്റെ കരുത്ത്. പരിചയ സമ്പന്നരായ ഒത്തിരി താരങ്ങളെയും നടപ്പ് സീസണിൽ ടീമിലെത്തിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് കണക്ക് തീർക്കാൻ ഉറച്ചാണ് ചെന്നൈയിൻ എഫ്‌സി എത്തുന്നത്. പുതിയ പരിശീലകൻ ബോസിദാർ ബന്ദോവിച്ചിന് കീഴിൽ ശുഭ പ്രതീക്ഷയിലാണ് രണ്ട് തവണ ചാമ്പ്യൻമാരായ ചെന്നൈയിൻ ടീമിന്റെ പടയൊരുക്കം.

നടപ്പ് സീസണിൽ 5 പുതിയ വിദേശ താരങ്ങളെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റാഫേൽ ക്രിവെല്ലാരോ , മിർലാൻ മുർസേവ് എന്നിവരാണ് ശ്രദ്ധേയ വിദേശ താരങ്ങൾ.

Read Also: ആകാംക്ഷയും ആവേശവും ഉണർത്തി ‘കാവൽ’ ടീസർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE