ദുരിതപെയ്‌ത്ത്‌; സംസ്‌ഥാനത്ത്‌ രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേന തയ്യാര്‍

By Web Desk, Malabar News
Ajwa Travels

കോട്ടയം: സംസ്‌ഥാനത്തെ മഴക്കെടുതിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് സാരംഗ് എം17 ഹെലികോപ്റ്ററുകൾ എത്തി. സുളൂര്‍ എയര്‍ ബേസില്‍ നിന്ന് കൂടുതല്‍ ഹെലികോപ്റ്ററുകളെത്തും. സംസ്‌ഥാനത്ത്‌ പാലക്കാട് കൂടി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ടായി.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നിവയാണ് റെഡ് അലർട് പ്രഖ്യാപിച്ച മറ്റ് ജില്ലകള്‍. അതേസമയം കോട്ടയം കൂട്ടിക്കൽ ഉരുൾപൊട്ടലിൽ 13 പേരെ കാണാതായി, മൂന്ന് വീടുകള്‍ ഒലിച്ചുപോയി. കാണാതായവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഗ്രാമ പഞ്ചായത്തംഗം അറിയിച്ചു. നാട്ടുകാരാണ് പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രദേശത്തേക്ക് എത്താനായിട്ടില്ല. മണിമലയാറ്റില്‍ രണ്ടിടത്ത് ജലനിരപ്പ് അപകടനിലയ്‌ക്ക്‌ മുകളിലായതോടെ കേന്ദ്ര ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി.

പമ്പയില്‍ ഇറങ്ങരുതെന്ന് തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുണ്ട്. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 12 ഇഞ്ച് വരെ ഉയര്‍ത്തും. വാഴാനി ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോത്തുണ്ടി ഡാമിന്റെ മൂന്ന് സിപില്‍വേ ഷട്ടറുകള്‍ 5 സെമി ഉയര്‍ത്തി.

National News: സിംഗു കൊലപാതകം; കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE