ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ജാർഖണ്ഡിൽ മൂന്ന് മരണം

By Syndicated , Malabar News
heavy rain in north india
Ajwa Travels

റാഞ്ചി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളപ്പൊക്കത്തിൽ 3 പേർ മരിച്ചു. യമുനയ്‌ക്ക് പിന്നാലെ ഗംഗാ നദിയിലെ ജലനിരപ്പും ഉയർന്നു. രാജസ്‌ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഹിമാച്ചൽ പ്രദേശിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. മാണ്ഡി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ചണ്ഡീഗഡ് മണാലി ദേശിയ പാതയിൽ ഗതാഗതം തടസപ്പെട്ടു. പശ്‌ചിമ ബംഗാളിലും ശക്‌തമായ മഴ തുടരുകയാണ്.

ഡെൽഹിയിൽ യമുന നദി കരകവിഞ്ഞതിനാൽ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തീര പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Read also: മദ്യശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കണം; പ്രവർത്തന സമയം കൂട്ടാനും ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE