ശക്‌തമായ പൊടിക്കാറ്റ് തുടരും; സൗദിയിൽ 88 പേർ ആശുപത്രിയിൽ

By Team Member, Malabar News
Heavy Sand Storm In Saudi Will Continue
Ajwa Travels

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും പൊടിക്കാറ്റ് ശക്‌തമായി തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് ശക്‌തമായ പൊടിക്കാറ്റ് തുടരുകയാണ്. പൊടിക്കാറ്റ് രൂക്ഷമായതോടെ രാജ്യത്ത് വിവിധയിടങ്ങയിൽ നിരവധി ആളുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്.

ഇന്നലെ രാജ്യത്ത് 88 ആളുകളെ ശാരീരിക അസ്വാസ്‌ഥ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് ആശിപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ 121 പേര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് വീടുകളില്‍ തന്നെ ചികിൽസ നല്‍കി. വിദഗ്‌ധ ചികിൽസക്കായാണ് 80ഓളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.

റിയാദില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 42 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെയാണ് ഏറ്റവും കൂടുതൽ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടാതെ വരും ദിവസങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായി തുടരുമെന്നതിനാൽ ആളുകൾ കർശന ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: പൂട്ടിയ ഔട്ട്ലെറ്റുകൾ തുറക്കാൻ ബെവ്‌കോ; സാധ്യതാ പട്ടിക പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE