‘ഉറങ്ങുന്ന അധ്യക്ഷനെ ഇനിയും ആവശ്യമുണ്ടോ?’; ഹൈബി ഈഡന്റെ വിമർശനം

By News Desk, Malabar News
Ajwa Travels

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത തോൽവിയെ തുടർന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എംപി ഹൈബി ഈഡൻ. ഫേസ്‌ബുക്കിലൂടെ മുല്ലപ്പള്ളിയുടെ പേരെടുത്ത് പറയാതെയായിരുന്നു എംപിയുടെ വിമർശനം.

‘നമുക്കിപ്പോഴും ഒരു ഉറങ്ങുന്ന പ്രസിഡണ്ടിനെ ആവശ്യമുണ്ടോ?’ എന്നായിരുന്നു ഹൈബി ഫേസ്ബുക്ക്‌ പോസ്‌റ്റിലൂടെ ഉന്നയിച്ച ചോദ്യം. മിനിറ്റുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ആളുകൾ പോസ്‌റ്റ് ഷെയർ ചെയ്യുകയും ചെയ്‌തു.

കനത്ത പരാജയം കോൺഗ്രസിനുള്ളിൽ കാര്യമായ ചർച്ചകൾക്കും നേതൃ പുനഃസംഘടനക്കും വഴിവെക്കാനുള്ള സൂചനകളാണ് പോസ്‌റ്റ് വ്യക്‌തമാക്കുന്നത്‌. അതേസമയം, തിരഞ്ഞെടുപ്പ് തോൽവി സ്വയം ഏറ്റെടുത്ത് മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരിൽ ചാരാനില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എങ്കിലും, സ്വയം രാജി വെച്ചൊഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫ് സ്‌ഥാനാർഥികളുടെ കൂട്ടത്തോൽവിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് റിപ്പോർട് തേടിയിട്ടുണ്ട്. ഒരാഴ്‌ചക്കുള്ളിൽ പരാജയത്തിന്റെ കാരണം വ്യക്‌തമാക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. കെപിസിസി റിപ്പോർട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന.

Also Read: കേരളത്തിലെ ദയനീയ പരാജയം; റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE