കേരളത്തിലെ ദയനീയ പരാജയം; റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്

By Staff Reporter, Malabar News
congress_assembly election

ഡെൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ കൂട്ടത്തോൽവിയിൽ റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്. ഒരാഴ്‌ചക്കുള്ളിൽ പരാജയത്തിന്റെ കാരണം വ്യക്‌തമാക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.

ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. കെപിസിസി റിപ്പോർട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന.

ഭരണം നേടാമെന്ന വലിയ പ്രതീക്ഷയില്‍ മറ്റേത് സംസ്‌ഥാനത്തേക്കാളും കാടടച്ചുള്ള പ്രചാരണമാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും കേരളത്തിൽ നടത്തിയത്. അതുകൊണ്ടുതന്നെ സംസ്‌ഥാനത്തെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്.

അതേസമയം നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ ഇടക്കാലത്തുയര്‍ന്ന വിമതശബ്‌ദം, ദയനീയ പരാജയത്തിന്റെ പശ്‌ചാത്തലത്തിൽ വീണ്ടും ശക്‌തമാകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുപോലും തിരഞ്ഞെടുപ്പിൽ വിജയം കണ്ടെത്താൻ സാധിക്കാത്തത് വിമതശബ്‌ദം ഉയര്‍ത്തിയ നേതാക്കൾ ആയുധമാക്കാനിടയുണ്ട്.

Read Also: ഓക്‌സിജന്‍ ക്ഷാമം; അപായ സന്ദേശവുമായി ബെംഗളൂരുവിലെ ആശുപത്രികള്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE