ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ

By Desk Reporter, Malabar News
Hibi Eden wants to file a case of attempted murder against Jayarajan
Ajwa Travels

തിരുവനന്തപുരം: വിമാനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ എംപി. രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും ജനാധിപത്യ മര്യാദകൾ പാലിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് ​ഗൂഢാലോചന ചെയ്‌തതിനും പ്രേരണക്കുറ്റത്തിനും ശബരിനാഥിനെതിരെ കേസെടുത്താൽ ജയരാജനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ കൊല്ലാൻ നോക്കിയതിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലായിടങ്ങളിലും കറുത്ത വസ്‌ത്രം ധരിക്കുന്നത് വിലക്കി വലിയ വലയം തീർത്താണ് മുഖ്യമന്ത്രി കേരളത്തിൽ പര്യടനം നടത്തിയത്. ഇതിനെതിരെയാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധിച്ചതെന്നും ഹൈബി ഈഡൻ പറഞ്ഞു.

കേരളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിലാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം പൊളിഞ്ഞിരിക്കുകയാണ്. ശബരിനാഥിനെതിരെ കേസെടുക്കുകയാണെങ്കിൽ ഇപി ജയരാജനെതിരെ ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.

Most Read:  യൂത്ത് കോൺഗ്രസിനെ പൊതുസമൂഹം ബഹിഷ്‌കരിക്കണം; ഡിവൈഎഫ്ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE