യൂത്ത് കോൺഗ്രസിനെ പൊതുസമൂഹം ബഹിഷ്‌കരിക്കണം; ഡിവൈഎഫ്ഐ

By News Bureau, Malabar News
DYFI-Youth Congress
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ അപായപ്പെടുത്താനുള്ള യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം നേതൃത്വത്തിന്റെ ഗൂഢാലോചന പ്രകാരമെന്ന തെളിവ് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐയുടെ പ്രതികരണം. വിഷയത്തില്‍ യൂത്ത് കോൺഗ്രസ് നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ സംസ്‌ഥാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

മുന്‍ എംഎല്‍എ ശബരിനാഥ് ഉള്‍പ്പടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിയെ വിമാനത്തില്‍വെച്ച് അക്രമിക്കാന്‍ ക്രിമിനലുകളെ പറഞ്ഞുവിട്ടതെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റ് പുറത്തു വന്നിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ നടന്ന ചാറ്റുകള്‍ ഗൂഢാലോചനക്കേസിലെ നിര്‍ണായക തെളിവാണെന്നും ക്രിമിനലുകളെ രൂപപെടുത്തി പോറ്റി വളര്‍ത്തുന്ന യൂത്ത് കോണ്ഗ്രസിനെ കേരള പൊതുസമൂഹം ബഹിഷ്‌കരിക്കണമെന്നും ഡിവൈഎഫ്ഐ പ്രസ്‌താവനയില്‍ പറഞ്ഞു.

ഡിവൈഎഫ്ഐ പ്രസ്‌താവന:

മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം, നേതൃത്വത്തിന്റെ ഗൂഢാലോചന പ്രകാരമെന്ന തെളിവ് ഞെട്ടിപ്പിക്കുന്നത്.

മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് അക്രമിക്കാൻ ക്രിമിനലുകളെ പറഞ്ഞ് വിട്ടത് മുൻ എംഎൽഎ ശബരി നാഥ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളാണ് എന്ന് തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റ് പുറത്തു വന്നിരിക്കുകയാണ്. യൂത്ത്‌ കോൺഗ്രസ്‌ ഔദ്യോഗിക വാട്‌ആപ്‌ ഗ്രൂപ്പിൽ നടന്ന ചാറ്റുകൾ ഗൂഢാലോചനക്കേസിലെ നിർണായക തെളിവാണ്.

‘സിഎം കണ്ണൂരിൽ നിന്ന്‌ വരുന്നുണ്ട്‌. രണ്ടുപേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിക്കണം’ – എന്ന്‌ നിർദ്ദേശിച്ചത്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡണ്ട് കെഎസ്‌ ശബരിനാഥനാണ്‌. വിമാനത്തിൽ നിന്ന്‌ മുഖ്യമന്ത്രിക്ക്‌ പുറത്തിറങ്ങാൻ ആകില്ലെന്നും ശബരിനാഥൻ പറയുന്നു.

സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ ഗ്രൂപ്പിന്റെ അഡ്‌മിനാണ്‌. വിമാനത്തിനുള്ളിലെ അക്രമം കളർഫുള്ളും അടിപൊളിയും ആകുമെന്നും അതിനാൽ ടിക്കറ്റിന്‌ എത്ര രൂപ ആയാലും കുഴപ്പമില്ല എന്നും നേതാക്കൾ പറയുന്നു. 109-ഓളം നേതാക്കൾ അടങ്ങിയതാണ്‌ വാട്സ്‌ ആപ് ഗ്രൂപ്പ്‌. യൂത്ത്‌ കോൺഗ്രസ്‌ ലോഗോയാണ്‌ ഡിസ്‌പ്ളേ പിക്‌ചർ. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജിൽ മാക്കുറ്റി ക്രമീകരിക്കണമന്നും തിരുവനന്തപുരത്ത്‌ സമരക്കാരെ സ്വീകരിക്കാൻ ശബരിനാഥൻ മുന്നിലുണ്ടാകണമെന്നും നിർദേശിക്കുന്നു.

ഗ്രൂപ്പിൽ വന്ന മെസേജുകളെ കുറിച്ചുള്ള വാർത്തകളോട് ശബരി നാഥ് ഉൾപ്പെടെയുള്ള നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ഈ ചാറ്റുകൾ ശരി വെക്കുന്നതാണ്. ഡിവൈഎഫ്ഐ നേരത്തേ തന്നെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് വിമാനത്തിലെ അക്രമ സംഭവം എന്ന് പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന തെളിവുകൾ.

ശബരീനാഥിനെ പ്രസ്‌തുത സംഭവത്തിന്റെ പേരിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയെ അതീവ സുരക്ഷാ മേഖലയിൽ വച്ച് അപായപ്പെടുത്താൻ യൂത്ത് കോണ്ഗ്രസ് സംസ്‌ഥാന നേതൃത്വത്തിൽ നടന്ന അതീവ ഗൗരവകരമായ ഗൂഢാലോചനയാണ് പുറത്തു വന്നിരിക്കുന്നത്. ക്രിമിനലുകളെ രൂപപെടുത്തി പോറ്റി വളർത്തുന്ന യൂത്ത് കോൺഗ്രസിനെ കേരള പൊതു സമൂഹം ബഹിഷ്‌കരിക്കണം. യൂത്ത് കോൺഗ്രസ് നേതൃത്വം പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ സംസ്‌ഥാന സെകട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Most Read: ഷാജ് കിരണിന്റെ വെളിപ്പെടുത്തൽ; ബിലീവേഴ്സ് ചർച്ച് ആസ്‌ഥാനത്ത് ഇഡി പരിശോധന 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE