ഷാജ് കിരണിന്റെ വെളിപ്പെടുത്തൽ; ബിലീവേഴ്സ് ചർച്ച് ആസ്‌ഥാനത്ത് ഇഡി പരിശോധന

By News Bureau, Malabar News
enforcement-directorate
Representational Image
Ajwa Travels

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിന്റെ തിരുവല്ലയിലെ സഭ ആസ്‌ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന. സ്വർണക്കടത്ത് കേസിൽ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന.

ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്‌ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്‌ദ രേഖയിലുള്ള ആരോപണം. സ്വപ്‌നയുടെ ആരോപണങ്ങൾ തള്ളി ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

ഇത്തരം ആരോപണങ്ങളെല്ലാം അടിസ്‌ഥാന രഹിതമാണെന്നും ഷാജ് കിരണുമായി മാദ്ധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധവുമില്ലെന്നും സഭ വക്‌താവ് സിജോ പന്തപ്പള്ളിയിൽ നേരത്തെ വ്യക്‌തമാക്കിയിരുന്നു. സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ്‌ കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചർച്ച് പറഞ്ഞിരുന്നു.

അതേസമയം എഡിജിപി എംആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണത്തിന് പിന്നാലെ വിജിലൻസ് ഡയറക്‌ടര്‍ എംആര്‍ അജിത് കുമാറിനെ നീക്കിയിരുന്നു.

Most Read: കള്ളാക്കുറിച്ചി സംഘർഷം; 250 പേർ അറസ്‌റ്റിൽ- നിരോധനാജ്‌ഞ തുടരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE