കെ റെയിലിനെതിരെ ഹൈക്കോടതി; അതിരടയാള കല്ലിടൽ തടഞ്ഞു

By News Desk, Malabar News
High Court-kannur-vc
Ajwa Travels

കൊച്ചി: കെ റെയിൽ പദ്ധതിയ്‌ക്കെതിരായ ഹരജിയിൽ ഹൈക്കോടതി ഇടപെടൽ. കെ റെയിലെന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. സർവേ ആൻഡ് ബൗണ്ടറീസ് ആക്‌ട് പ്രകാരമുള്ള സർവേ നടപടികളാകാം. സാധാരണ സർവേ കല്ലുകൾ സ്‌ഥാപിക്കുന്നതിനും തടസമില്ല.

കോട്ടയം സ്വദേശികൾ നൽകിയ ഹരജിയിലാണ് നടപടി. പദ്ധതി കടന്നു പോകുന്ന സ്‌ഥലത്തിന്റെ ഉടമസ്‌ഥരാണ് ഹരജിക്കാർ. ഭൂമി ഏറ്റെടുക്കാതെ കെ റെയിൽ എന്ന പേര് ഉപയോഗിക്കാനാകില്ലെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

60 സെന്റിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള കല്ലുകൾ പാടില്ല. അതേസമയം, സ്‌ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സ്‌റ്റേ ഇല്ല. സർവേ നടപടികളിൽ ബലപ്രയോഗം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Also Read: ആലപ്പുഴ ഇരട്ടക്കൊലപാതകം; പ്രതികൾ സംസ്‌ഥാനം വിട്ടെന്ന് എഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE