കേരളം ചുട്ടുപൊള്ളുന്നു; ആറ് ജില്ലകളിൽ ഇന്ന് ചൂട് കൂടും- ജാഗ്രതാ മുന്നറിയിപ്പ്

By Trainee Reporter, Malabar News
Temperature rising
Rep. Image
Ajwa Travels

തിരുവനന്തപുരം: കേരളം കൊടും ചൂടിലേക്ക്. ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ജില്ലകളിലെ സാധാരണ താപനിലയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെയും ഇതേ ജില്ലകളിൽ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ വരണ്ട കാലാവസ്‌ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ ഡോ. കെ സന്തോഷ് അറിയിച്ചു. ശരാശരിയിൽ നിന്ന് 33 ശതമാനം മഴ കുറഞ്ഞതും വരണ്ട വടക്കു-കിഴക്കൻ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കരണമാണെന്നാണ് വിദഗ്‌ധർ പറയുന്നത്.

പൊതുവെ വരണ്ട അന്തരീക്ഷ സ്‌ഥിതിയാണ് ഇപ്പോള്‍ കേരളത്തിലും ലക്ഷദ്വീപിലുമുള്ളത്. അതിനാല്‍ താപനില ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷകര്‍ പറയുന്നു. കൊല്ലം, കോട്ടയം ജില്ലകളിൽ 37, തൃശൂരിൽ 38.6, പാലക്കാട് 38, തിരുവനന്തപുരം നഗരത്തിൽ 34.5 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഇന്നലെ താപനില രേഖപ്പെടുത്തിയത്. അതേസമയം, കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 15ന് മഴയ്‌ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Most Read: ഗാന്ധി കുടുംബത്തിന്റെ രാജി; വാർത്തകൾ നിഷേധിച്ച് കോൺഗ്രസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE