സർവകലാശാല പരീക്ഷകൾ നീട്ടി വെക്കണം; നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസമന്ത്രി

By Team Member, Malabar News
world-nri-council
Representational Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി വെക്കാൻ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയത്. കോവിഡ് രണ്ടാം വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടിയതിനാലാണ് പരീക്ഷകൾ മാറ്റി വെക്കാൻ നിർദ്ദേശിച്ചത്. നിലവിൽ ജൂൺ 15 മുതൽ വിവിധ സർവകലാശാലകളിലെ പരീക്ഷകൾ തുടങ്ങാനായിരുന്നു തീരുമാനം.

കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 16ആം തീയതി വരെ നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജൂൺ 15ന് ആരംഭിക്കാനിരുന്ന പരീക്ഷകൾ മാറ്റി വെക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Read also : നിരാഹാരം അനുഷ്‌ഠിച്ച് ദ്വീപ് ജനത; ഭരണ പരിഷ്‌കാരങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE