അതിര്‍ത്തി തുറന്നു; ഹിമാചലിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം

By Team Member, Malabar News
Malabarnews_himachal pradesh
Representational image
Ajwa Travels

ഹിമാചല്‍ പ്രദേശ് : നീണ്ട നാളുകള്‍ക്ക് ശേഷം സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറന്ന് ഹിമാചല്‍ പ്രദേശ്. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം ആസ്വദിക്കുവാന്‍ ഇനി യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് ഹിമാചലിലേക്ക് പോകാം. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി എല്ലായിടത്തും പരിശോധന ഫലങ്ങളും ഇ പാസുകളും വേണമെന്ന് നിര്‍ബന്ധം ഉള്ള ഈ സമയത്താണ് അതിര്‍ത്തി കടക്കാന്‍ ഇവയൊന്നും വേണ്ട എന്ന കാര്യത്തില്‍ ഹിമാചല്‍ ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

വിനോദ സഞ്ചാരത്തെ വളരെയധികം ആശ്രയിക്കുന്ന ജനതയാണ് ഹിമാചലില്‍ ഉള്ളത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ വിനോദ സഞ്ചാര മേഖല പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. അതിനെ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിലൂടെ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ പഴയപടി ആക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഹിമാചലിന്റെ മറ്റൊരു പ്രത്യേകതയാണ്. നിരവധി തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഹിമാചല്‍ സന്ദര്‍ശിക്കുന്നത്. മഞ്ഞ് കാലം ആരംഭിക്കുന്നതോടെ സാഹസിക വിനോദങ്ങളും മറ്റുമായി ഹിമാചല്‍ കൂടുതല്‍ സജീവമാകും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസത്തെ ലോക്ഡൗണിന് ശേഷമാണ് വിനോദ സഞ്ചാരികള്‍ക്കായി ഹിമാചല്‍ അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം.

Read also : ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്റെ മാപ്പ് പാഠ്യപദ്ധതിയിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE