ഹോം വർക്ക് ചെയ്‌തില്ല; കുട്ടിയെ കൈകാലുകൾ കെട്ടി ചുട്ടുപൊള്ളുന്ന ടെറസിൽ കിടത്തി

By Desk Reporter, Malabar News
The teacher grabbed the student who had grown his hair in Changaramkulam
Representational Image
Ajwa Travels

ന്യൂഡെൽഹി: പെൺകുട്ടിയെ കൈകാലുകൾ കെട്ടി ചുട്ടുപൊള്ളുന്ന ടെറസിൽ കിടത്തിയത് സ്വന്തം മാതാവ് തന്നെയെന്ന് ഡെൽഹി പോലീസ്. ഹോം വർക്ക് ചെയ്യാത്തതിനുള്ള ശിക്ഷയായാണ് മാതാവ് കുട്ടിയോട് ഈ ക്രൂരത കാണിച്ചതെന്നും പോലീസ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ കരവാൽ നഗർ പ്രദേശത്തു നിന്നുള്ളതാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ അത്തരത്തിലുള്ള ഒരു സംഭവവും നടന്നതായി പോലീസിന് അവിടെ കണ്ടെത്താനായില്ല. പിന്നീട് വീട് ട്രാക്ക് ചെയ്‌ത്‌ നടത്തിയ അന്വേഷണത്തിലാണ് ഖജൂരി ഖാസ് പ്രദേശത്തു നിന്നുള്ളതാണ് വീഡിയോയെന്ന് വിവരം ലഭിച്ചത്.

ഹോം വർക്ക് ചെയ്യാത്തതിനുള്ള ശിക്ഷയായാണ് ഇങ്ങനെ ചെയ്‌തതെന്നും 5-7 മിനുട്ട് മാത്രമേ കുട്ടിയെ ഇത്തരത്തിൽ കിടത്തിയിട്ടുള്ളൂ എന്നുമാണ് മാതാവ് പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ മാതാവിനെതിരെ നടപടി സ്വീകരിച്ചതായി പോലീസ് വ്യക്‌തമാക്കി.

Most Read:  ‘സ്‌നേഹത്തിനും പിന്തുണക്കും അതിരറ്റ നന്ദി’; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് മിതാലി രാജ് വിടവാങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE