‘സ്‌നേഹത്തിനും പിന്തുണക്കും അതിരറ്റ നന്ദി’; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് മിതാലി രാജ് വിടവാങ്ങി

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജ് വിരമിച്ചു. 23 വർഷത്തെ രാജ്യാന്തര കരിയറിനാണ് മിതാലി തിരശീലയിട്ടിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 39കാരിയായ മിതാലിയുടെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് (7805) നേടിയ താരമായ മിതാലിക്ക് കീഴിൽ, ഇന്ത്യ 2017ലെ ഏകദിന ലോകകപ്പ് ഫൈനൽ വരെയെത്തിയിരുന്നു. 89 രാജ്യാന്തര ട്വന്റി20 മൽസരങ്ങളിൽ 2,364 റൺസും 12 ടെസ്‌റ്റിൽ 699 റൺസും നേടിയിട്ടുണ്ട്. 232 ഏകദിന മൽസരങ്ങളും കളിച്ചിട്ടുണ്ട്.

1999 ജൂണിലെ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ച മിതാലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാൾ എന്ന ഖ്യാതിയോടെയാണു മൈതാനത്തോടു വിടപറയുന്നത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് എതിരെയായിരുന്നു അവസാന രാജ്യാന്തര മൽസരം. ലോകകപ്പിൽ ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ലെങ്കിലും അവസാന രാജ്യാന്തര മൽസരത്തിൽ 84 പന്തിൽ 68 റൺസെടുത്ത് മിതാലി തിളങ്ങിയിരുന്നു.

‘കടന്നുപോയ വർഷങ്ങളിൽ എനിക്കു നൽകിയ സ്‌നേഹത്തിനും പിന്തുണക്കും അതിരറ്റ നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടും ആശിർവാദത്തോടും കൂടി ജീവിതത്തിലെ 2ആം ഇന്നിങ്‌സ്‌ തുടങ്ങാൻ ആഗ്രഹിക്കുന്നു’– എന്ന ട്വീറ്റിനൊപ്പമാണ് മിതാലി വിടവാങ്ങൽ കുറിപ്പ് പങ്കുവെച്ചത്.

Most Read: ‘ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് എന്നെ കൊണ്ടുപോയത്’; പിഎസ് സരിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE