‘ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് എന്നെ കൊണ്ടുപോയത്’; പിഎസ് സരിത്ത്

By Desk Reporter, Malabar News
'I was forcibly dragged away'; PS Sarith
Ajwa Travels

തിരുവനന്തപുരം: വിജിലന്‍സ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ കേസില്‍ കസ്‌റ്റഡിയിലെടുത്ത പിഎസ് സരിത്ത്. ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ ലൈഫ് മിഷനെക്കുറിച്ച് ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ലെന്നും ഇയാൾ പറഞ്ഞു.

സ്വപ്‌ന മൊഴി കൊടുത്തത് ആരുടെ നിർദ്ദേശപ്രകാരമെന്ന് ചോദിച്ചു. ചെരുപ്പിടാന്‍ പോലും അനുവദിച്ചില്ല. ബലപ്രയോഗം സിസിടിവി പരിശോധിച്ചാല്‍ മനസിലാകുമെന്നും സരിത്ത് പറഞ്ഞു. വിജിലന്‍സ് കസ്‌റ്റഡിയില്‍ നിന്നും വിട്ടയച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത്ത്. തന്നെ വലിച്ചിഴച്ചാണ് ഫ്ളാറ്റിൽ നിന്ന് കൊണ്ടുപോയത്, തനിക്ക് ഇതിന് മുമ്പ് വിജിലന്‍സ് ഒരു നോട്ടീസും തന്നിട്ടില്ലെന്നും സരിത്ത് പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിന്റെ ഫ്ളാറ്റിൽ നിന്നാണ് വിജിലന്‍സ് സരിത്തിനെ കൊണ്ടുപോയത്. സംഭവത്തില്‍ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് സരിത്തിനെ വിട്ടയച്ചിരിക്കുന്നത്. ഈ മാസം 16ആം തീയതി തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫിസിൽ സരിത്തിനോട് ഹാജരാകാന്‍ നിർദ്ദേശിച്ചിട്ടുണ്ട്.

സരിത്തിനെ നിയമവിരുദ്ധമായി ഒരു സംഘം കസ്‌റ്റഡിയിൽ എടുത്തെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് സരിത്തിന്റെ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. സരിത്തിന്റെ ബന്ധുക്കള്‍ കൊച്ചിയിലെ അഭിഭാഷകരുമായി കൂടിയാലോചന നടത്തുകയും ചെയ്‌തിരുന്നു.

നാളെ ഹൈക്കോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനിച്ചത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹരജി നാളെത്തന്നെ പരിഗണിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടാന്‍ ആലോചിച്ചിരുന്നു. സരിത്ത് എവിടെയാണെന്നറിയില്ല, ആരാണ് കൊണ്ടുപോയതെന്നറിയില്ല, മുന്നറിയിപ്പ് നല്‍കിയില്ല, തന്റെ മകന്റെ ജീവന് ഭീഷണിയുണ്ട്, അതിനാല്‍ മകനെ ഉടനടി തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ടാണ് സരിത്തിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയത്.

Most Read:  വിദ്വേഷ മുദ്രാവാക്യം; ആലപ്പുഴ എസ്‌പിക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE