ഹണിട്രാപ്; മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

By News Desk, Malabar News
arrest
Representational Image
Ajwa Travels

അങ്കമാലി: ഹണിട്രാപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്‌കന് നേരെയാണ് അക്രമമുണ്ടായത്. ഇയാളെ വിളിച്ചുവരുത്തി പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മർദ്ദിച്ച് അവശനാക്കുകയും ചെയ്‌തു. പണം നൽകിയില്ലെങ്കിൽ ഹണിട്രാപ്പിൽ പെടുത്തുമെന്നായിരുന്നു ഭീഷണി.

സംഭവത്തിൽ അയ്യമ്പുഴ സ്വദേശിയായ യുവാവിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. അയ്യമ്പുഴ കൂട്ടാല വീട്ടില്‍ നിഖില്‍ (25) ആണ് അറസ്‌റ്റിലായത്‌. മുൻപ് മറ്റൊരു കേസിൽ കാപ്പ ചുമത്തപ്പെട്ട പ്രതി നിഖിൽ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാളുടെ പേരിൽ നിരവധി കേസുകൾ വിവിധ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

പത്ത് ലക്ഷം രൂപയോളമാണ് ഇയാൾ മധ്യവയസ്‌കനോട് ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് എസ്‌പി കാർത്തിക് പറഞ്ഞു.

Also Read: കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കണം; വിദ്യാഭ്യാസ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE