കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കണം; വിദ്യാഭ്യാസ വകുപ്പ്

By Team Member, Malabar News
Teachers In Covid Duty
Ajwa Travels

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിയിൽ നിന്നും സംസ്‌ഥാനത്തെ അധ്യാപകരെ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് നിലവിൽ ഓൺലൈൻ ക്‌ളാസുകൾ നടക്കുന്നതിനാൽ അധ്യാപകരുടെ സാനിധ്യം അനിവാര്യമാണെന്നും, അതിനാൽ ഇവരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കുന്നത്.

പഞ്ചായത്ത് ഹെൽപ് ഡെസ്‌കുകളിലും ഹെൽത്ത് സെന്ററുകളിലും ജാഗ്രതാ സമിതികളിലും നിരവധി അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകിയിട്ടുണ്ട്. ഇതോടെ കോവിഡ് ഡ്യൂട്ടിയും ഓൺലൈൻ ക്‌ളാസുകളും അധ്യാപകരെ സമ്മർദ്ദത്തിൽ ആക്കുകയാണെന്നും, കോവിഡ് ഡ്യൂട്ടി ലഭിച്ച അധ്യാപകർ ഓൺലൈൻ ക്‌ളാസുകളും അതിന്റെ തുടർ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ കഷ്‌ടപ്പെടുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി.

കോവിഡ് പ്രതിസന്ധികൾക്കിടയിൽ സമൂഹത്തോടുള്ള കടമ നിർവഹിക്കാനും, മുന്നണി പോരാളികളെ സഹായിക്കാനുമാണ് അധ്യാപകർ കോവിഡ് ഡ്യൂട്ടി ചെയ്യുന്നത്. എന്നാൽ ഇത് മൂലം അവരുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ സമയം ലഭിക്കാതെ പോകുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി.

Read also: ‘ആപ്പിൾട്രീ സിനിമാസ്’ തുടക്കമായി; ‘ഗ്യാങ്സ് ഓഫ് ഫൂലാൻ’ ചിത്രം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE