‘ആപ്പിൾട്രീ സിനിമാസ്’ തുടക്കമായി; ‘ഗ്യാങ്സ് ഓഫ് ഫൂലാൻ’ ചിത്രം പ്രഖ്യാപിച്ചു

By Siva Prasad, Special Correspondent (Film)
  • Follow author on
Gangs Of Phoolan Movie

എഴുത്തുകാരനും പ്രവാസി വ്യവസായിയും സംവിധായകനുമായ സജിൻ ലാലിന്റെ നേതൃത്വത്തിലുള്ള ആപ്പിൾ ട്രീ സിനിമാസ് നിര്‍മിക്കുന്ന ഗ്യാങ്സ് ഓഫ് ഫൂലാൻ ചിത്ര പ്രഖ്യാപനവും കമ്പനിയുടെ ലോഞ്ചിങും കൊച്ചിയില്‍ നടന്നു.

ദുബായിലെ പത്തോളം വരുന്ന പ്രവാസി വ്യവസായികളുടെ കൂട്ടായ്‌മയാണ്‌ ആപ്പിൾട്രീ സിനിമാസ് എന്ന നിർമാണ കമ്പനിക്ക് പിന്നിൽ. കൊച്ചി വൈഎംസിഎ ഹോട്ടലില്‍ നടന്ന ചടങ്ങ് ചലച്ചിത്ര നിർമാതാവും പ്രമുഖ പ്രൊജക്‌ട് ഡിസൈനറുമായ എൻഎം ബാദുഷ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു. അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെപി ജയചന്ദ്രനാണ് നിർമാണ കമ്പനിയുടെ ലോഗോ പ്രകാശനം നിർവഹിച്ചത്. ‘ഗ്യാങ്സ് ഓഫ് ഫൂലാൻ സംവിധാനം ചെയ്യുന്ന സജിൻ ലാൽ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ സംവിധാനം നിര്‍വഹിക്കുന്നത്.

സജിൻ ലാലിന്റെ സംവിധാനത്തിൽ മലയാള ഭാഷ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ചരിത്രം പറയുന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഗാന രചയിതാവ് രാജീവ് ആലുങ്കൽ ആദ്യമായി സംഗീത സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രവും കൂടിയാണിത്.

നടി അന്ന രേഷ്‌മ രാജൻ, ഹിമ ശങ്കർ, സംവിധായകൻ ഫാസിൽ കാട്ടുങ്കൽ, ജയകൃഷ്‌ണൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാർഡ്, ബിവി അരുൺകുമാർ തുടങ്ങിയവരും രാഷ്‌ട്രീയ സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖ വ്യക്‌തികളും ചലച്ചിത്ര പ്രവർത്തകരും സാങ്കേതിക പ്രവര്‍ത്തരും പങ്കെടുത്തു.

Most Read:
യുപിയിൽ പടർന്നുപിടിച്ച് മാരക ഡെങ്കി; കുട്ടികളടക്കം 50 പേർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE