‘കുട്ടിദൈവം’; ഡോ. സുവിദ് വില്‍സണ്‍ ഗവർണറിൽ നിന്ന് URF അവാർഡ് സ്വീകരിച്ചു

By Siva Prasad, Special Correspondent (Film)
  • Follow author on
Kutty Daivam _ Dr. Suvid Wilson
ഡോ. സുവിദ് വില്‍സണ്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് URF അവാർഡ് സ്വീകരിക്കുന്നു
Ajwa Travels

ലോകത്ത് നിലവിലില്ലാത്ത രീതിയിൽ കുട്ടിദൈവം എന്ന സിനിമയെ അവതരിപ്പിച്ചതിന് ഡോ. സുവിദ് വില്‍സണ്‍ ലോക നേട്ടം സ്വന്തമാക്കി. ഷോർട് ഫിലിമായി നിർമിച്ച കുട്ടിദൈവം ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ ഷോർട്ട് ഫിലിമാണ്.

മാത്രവുമല്ല, ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചു എന്നതും കേന്ദ്ര കഥാപാത്രത്തെ സിനിമയ്‌ക്ക്‌ പുറത്ത് കാണിക്കുന്നില്ല എന്നതും ഈ ഷോർട് മൂവിയുടെ പ്രത്യേകതയാണ്. ‘മിനി സിനിമ കാറ്റഗറിയിൽ പെടുന്ന സിനിമക്ക് URF റെക്കോർഡാണ് ലഭിച്ചത്. റെക്കോർഡ് സർട്ടിഫിക്കറ്റും മെഡലും ഇന്ന് രാവിലെ രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഡോ. സുവിദ് വില്‍സണ്‍ ഏറ്റുവാങ്ങി.

ബാങ്കിള്‍സ്, മിയാമി എന്നിങ്ങനെയുള്ള ചിത്രങ്ങൾ സംവിധാനം നിര്‍വഹിച്ചിട്ടുള്ള ഡോക്‌ടർ കഥയും നിർമാണവും സംവിധാനവും നിർവഹിച്ചകുട്ടിദൈവത്തിന് മാദ്ധ്യമ പ്രവർത്തകന്‍ സജീവ് ഇളമ്പല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. സനൽ ലസ്‌റ്റർ ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്‌തപ്പോൾ എഡിറ്റിങ് നിർവഹിച്ചത് നിഹാസ് നിസാറാണ്.

കുട്ടിദൈവം രൂപപ്പെടുത്താൻ പ്രവർത്തിച്ച മറ്റ് സാങ്കേതിക വിദഗ്‌ധർ: ആർട് – ഓമനക്കുട്ടൻ, മേക്കപ്പ് നിഷ ബാലൻ, വസ്‌ത്രാലങ്കാരം – രേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – ജോമോൻ ജോയ്, സഹസംവിധാനം – റോബിൻ മാത്യു, സഹ ക്യാമറാമാൻ – വിവേക് ​​എംഡി, സ്‌റ്റിൽസ് – അരുൺ ടിപി എന്നിവരും നായികക്ക് ഡബ്ബ് ചെയ്‌തത് കൃപ പ്രകാശുമാണ്.

പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്‌സാണ്ടർ, നസീർ സംക്രാന്തി, പാലാ അരവിന്ദൻ, കണ്ണൻ സാഗർ, ഷഫീഖ് റഹ്‌മാൻ, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്‌ണ, അജീഷ് ജോസ്, അഷ്‌റഫ്‌ ഗുരുക്കൾ, മാസ്‌റ്റർ കാശിനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പി ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരിലാണ്കുട്ടിദൈവത്തിന്റെ വാർത്താ പ്രചരണ ചുമതല.

Most Read: പശുവിന്റെ പാല്‍ സൂര്യ രശ്‌മികള്‍ക്ക് ശക്‌തി പകരുന്നു; അലഹബാദ് ഹൈക്കോടതി ജഡ്‌ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE