‘ഹൃദയം’ ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിൽ; സ്ട്രീമിം​ഗ് ആരംഭിച്ചു

By Staff Reporter, Malabar News
hridayam-ott-release
Ajwa Travels

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത  ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ജനുവരി 21ന് തിയേറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ചെയ്‌തിരിക്കുകയാണ്.

ഇന്ന് അർധരാത്രി മുതലാണ് ഡിസ്‍നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെ ഹൃദയം സ്ട്രീമിം​ഗ് ആരംഭിച്ചത്. തിയേറ്ററുകളിൽ റിലീസ് ചെയ്‌ത്‌ 25ആം ദിനത്തിലാണ് ഒടിടി പ്ളാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ ബ്രോ ഡാഡിക്ക് ശേഷം ഡിസ്‍നി പ്ളസില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണിത്. ബ്രോ ഡാഡി ഡയറക്‌ട് ഒടിടി റിലീസ് ആയിരുന്നു.

15 പാട്ടുകളുമായാണ് ഹൃദയം പ്രേക്ഷകർക്ക് മുൻപിലെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. വിശാഖ് സുബ്രഹ്‌മണ്യൻ ആയിരുന്നു ചിത്രത്തിന്റെ നിർമാണം.

Read Also: റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ; യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE