ഞെളിയംപറമ്പിലെ മാലിന്യ പ്രശ്‌നം; ശാശ്വത പരിഹാരത്തിനായി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

By News Desk, Malabar News
Representational IMage
Ajwa Travels

കോഴിക്കോട്: ‍ഞെളിയംപറമ്പ് മാലിന്യ പ്ളാന്റുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പ്രശ്‌നത്തിന് പരിഹാരം കാണാൻ കമ്മീഷൻ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കണ്ടെത്താനാണ് കമ്മീഷന്റെ ശ്രമം.

പ്ളാന്റ് പ്രവര്‍ത്തിക്കാത്തത് മൂലമുള്ള പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നത് സംബന്ധിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കാനും കമ്മീഷന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. മാലിന്യ പ്ളാന്റില്‍ നിന്നും മലിന ജലം പ്രദേശവാസികളുടെ പറമ്പിലേക്കെത്തുന്നതാണ് പ്രധാന പ്രശ്‌നം.

കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ ഞെളിയംപറമ്പ് വിഷയം പരിഗണിക്കും. ഞെളിയംപറമ്പ് മാലിന്യ പ്ളാന്റിൽ ഞായറാഴ്‌ച ഉണ്ടായ തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് സ്‌ഥലം സന്ദര്‍ശിച്ചത്.

പ്ളാന്റ് പ്രവര്‍ത്തിക്കാത്തത് മൂലം അനുഭവിക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ അദ്ദേഹത്തെ ബോധിപ്പിച്ചു. നാട്ടുകാരുടെ പരാതിയിൽ അദ്ദേഹം കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥരോടും വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടത്.

Must Read: സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തു വിട്ട് പ്രസീത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE