ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം; ഭർത്താവ് അറസ്‌റ്റിൽ

By Team Member, Malabar News
Palakkad News
Ajwa Travels

പാലക്കാട് : ജില്ലയിലെ ധോണിയിൽ ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ഭർത്താവ് മനു കൃഷ്‌ണൻ അറസ്‌റ്റിൽ. കോയമ്പത്തൂരിലുള്ള ബന്ധുവീട്ടിൽ നിന്നുമാണ് ഇയാൾ അറസ്‌റ്റിലായത്‌. പ്രസവശേഷം ഭർതൃ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെയും കുഞ്ഞിനേയും ഇയാൾ വീടിന് പുറത്താക്കിയത്.

തുടർന്ന് വീടിന്റെ വരാന്തയിലാണ് പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയും കുഞ്ഞും കഴിഞ്ഞിരുന്നത്. കൂടാതെ സംഭവത്തിൽ ശ്രുതി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ഹേമാംബിക നഗർ പോലീസ് കേസെടുത്തിരുന്നു. ഗാർഹിക പീഡന നിയമപ്രകാരമാണ് മനു കൃഷ്‌ണനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.

കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്‌ത്രീധനത്തിന്റെ പേരിലാണ് മനു കൃഷ്‌ണൻ ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും പുറത്താക്കിയത്. തുടർന്ന് യുവതിക്കും കുഞ്ഞിനും താമസവും മറ്റെല്ലാ സൗകര്യങ്ങളും മനു കൃഷ്‌ണൻ നൽകണമെന്ന് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നും, മനഃപൂർവം അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് മനു കൃഷ്‌ണൻ പ്രതികരിച്ചത്.

Read also : കോഴിക്കോട് കോർപറേഷൻ; കണ്ടെയ്‌മെന്റ് വ്യവസ്‌ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE