മുത്തലാഖിന് എതിരെ വിധി നേടി; വീട്ടമ്മയ്‌ക്ക്‌ ഭർത്താവിന്റെ മർദനം

By Web Desk, Malabar News
ive-year-old girl killed in Kozhikode
Representational Image
Ajwa Travels

ഇടുക്കി: മുത്തലാഖിന് എതിരെ വിധി നേടിയ വീട്ടമ്മയെ ഭര്‍ത്താവ് ആക്രമിച്ചു. കൊന്നത്തടി സ്വദേശി ഖദീജയ്‌ക്കാണ് ഭര്‍ത്താവ് പരീതില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. ​ഇരുമ്പ് വടി കൊണ്ട് പരീത് ഖദീജയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭർത്താവിൽ നിന്ന് ഭീഷണിയുണ്ടെന്ന് പോലീസിനും കളക്‌ടർക്കും ഖദീജ പരാതി നൽകിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ പരീത് ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. ഖദീജയെ മുത്തലാഖ് ചൊല്ലി പരീത് ഉപേക്ഷിച്ചിരുന്നു. ഇതിനെതിരെ ഖദീജ കോടതിയില്‍ നിയമ പോരാട്ടം നടത്തി അനുകൂലമായി വിധി നേടിയിരുന്നു.

Read Also: മുട്ടില്‍ മരംമുറി; കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കര്‍ശന നടപടി- വനംമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE