കാഞ്ഞങ്ങാട്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണോത്ത് കക്കാട്ടെ കെ ദാമോദരനാണ് ഭാര്യ എൻ ടി ബീനയെ വീട്ടിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം രാവിലെ അമ്പലത്തറ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
കൊലപാതക കാരണം വ്യക്‌തമല്ല. ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ, ഡിവൈഎസ്‌പി വിവി മനോജ്, അമ്പലത്തറ സിഐ ടി ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്‌ഥലത്ത് പോലീസ് പരിശോധന നടക്കുകയാണ്. വിരലടയാള വിദഗ്‌ധരും പരിശോധനക്കായി എത്തിയിട്ടുണ്ട്. ഇവരുടെ ഏക മകൻ വിശാൽ ഡെൽഹിയിൽ മൊബൈൽ ടെക്‌നീഷ്യനാണ്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും