ഐസിസി ഏകദിന റാങ്കിംഗ്; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്‌

By Staff Reporter, Malabar News
indian cricket team
Representational Image
Ajwa Travels

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ പാകിസ്‌ഥാനെ മറികടന്ന് ഇന്ത്യ. പാകിസ്‌ഥാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്‌ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്‌ഥാന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ളണ്ട് രണ്ടാം സ്‌ഥാനത്ത് തുടരുകയാണ്. 122 റേറ്റിംഗാണ് ഇംഗ്ളണ്ടിനുള്ളത്. 126 റേറ്റിംഗുള്ള ന്യൂസീലൻഡാണ് ഒന്നാം റാങ്കിൽ. കഴിഞ്ഞ ദിവസം ഇംഗ്ളണ്ടിന് എതിരെ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചിരുന്നു.

10 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ളണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ (76 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ്പ് സ്‌കോററായപ്പോൾ ഒരു ഇടവേളക്ക് ശേഷം ഇന്ത്യൻ കുപ്പായമണിഞ്ഞ ശിഖർ ധവാനും (31) തിളങ്ങി. കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ഇന്ത്യ ബാറ്റ് വീശിയത്. പരമ്പരയിലെ ശേഷിക്കുന്ന മൽസരങ്ങൾ രണ്ടും ജയിച്ചാൽ ഇന്ത്യക്ക് റാങ്കിങ്ങിൽ മുന്നേറാം.

Read Also: വനംവകുപ്പിലെ ബോട്ട് വാങ്ങൽ അഴിമതി; കേസെടുക്കാൻ ഉത്തരവിട്ട് വിജിലൻസ് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE