മുംബൈ: ഐഐടി വിദ്യാർഥി കാമ്പസ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്‌മഹത്യ ചെയ്‌തു. മുംബൈ ഐഐടിയിലെ രണ്ടാംവർഷ മാസ്‌റ്റേഴ്‌സ് വിദ്യാർഥിയായ 26കാരനാണ് ജീവനൊടുക്കിയത്.
തിങ്കളാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. വിദ്യാർഥിയെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ഹോസ്‌റ്റലിൽ നിന്നും പോലീസ് ആത്‌മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. താൻ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ചികിൽസയിലാണെന്നും വിദ്യാർഥി കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പവായ് പോലീസ് വ്യക്‌തമാക്കി.
Most Read: നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ കോടതി അനുമതി