തടയണ പൊളിക്കൽ തുടരുന്നു; നിസാരമെന്ന് അൻവർ എംഎൽഎ

By News Desk, Malabar News
PV Anvar MLA
Ajwa Travels

നിലമ്പൂർ: കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള ഭൂമിയിലെ റോപ് വേ പൊളിക്കൽ പുരോഗമിക്കുന്നു. അരുവിക്ക് അക്കരെ ഇന്നലെ രണ്ടാമത്തെ ഇരുമ്പുതൂൺ പൊളിച്ചുതുടങ്ങി.

പൈപ്പ്, ചാനലുകൾ എന്നിവ ഗ്യാസ് കട്ടർകൊണ്ട് മുറിച്ചുമാറ്റി. ഇന്നലെയും പൊലീസ് സാന്നിധ്യത്തിലായിരുന്നു നടപടി. 3 കുന്നുകളിൽ തൂണുകൾ സ്‌ഥാപിച്ചാണ് അരുവിക്ക് കുറുകെ റോപ് വേ സ്‌ഥാപിച്ചത്. ഉരുക്കുവടങ്ങൾ നേരത്തേ നീക്കം ചെയ്‌തു.

വെണ്ടേക്കുംപൊയിൽ- കരിമ്പ് റോഡരികിലെ തൂൺ, അനുബന്ധ നിർമിതികൾ എന്നിവ അവസാനമാണ് പൊളിക്കുക. പണി പൂർത്തിയാക്കാൻ ഒരാഴ്‌ച കൂടിയുണ്ട്. പൊളിക്കുന്ന സ്‌ഥലത്തേക്ക് ഇന്നലെയും ഒട്ടേറെപ്പേർ കാഴ്‌ചക്കാരായെത്തി. അനധികൃത നിർമാണമെന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്‌മാന്റെ ഉത്തരവിൻമേൽ ഊർങ്ങാട്ടിരി പഞ്ചായത്താണ് പൊളിച്ചുനീക്കുന്നത്. 1.47 ലക്ഷം രൂപക്കാണ് പൊളിക്കൽ കരാ‍ർ നൽകിയിരിക്കുന്നത്.

അതേസമയം, റോപ് വേ പൊളിച്ചത് തനിക്ക് ഒരു രോമം പോയത് പോലെ നിസാരമാണെന്ന് പിവി അൻവർ പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു പ്രതികരണം. ഇത്ര ആഘോഷിക്കാൻ മാത്രം ഇവിടെ ആരും പൊട്ടിക്കരഞ്ഞ് തളർന്നുകിടക്കാൻ പോകുന്നില്ലെന്നും അൻവർ എംഎൽഎ കൂട്ടിച്ചേർത്തു.

Also Read: ഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; ക്രൈം ബ്രാഞ്ചിനെതിരെ ദിലീപ് ഹൈക്കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE