ഡോക്‌ടര്‍മാര്‍ക്ക് എതിരായ അക്രമം; പ്രധാനമന്ത്രി ഇടപെടണമെന്ന് ഐഎംഎ

By Syndicated , Malabar News
Narendra-Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെല്‍ഹി: ഡോക്‌ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡിനെ കുറിച്ച് വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും പലയിടങ്ങളിലും മുന്‍നിര പ്രവര്‍ത്തകരായ ഡോക്‌ടര്‍മാര്‍ ആക്രമണത്തിന് ഇരയാവുന്നു എന്നും ഐഎംഎ വ്യക്‌തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തമന്ത്രിക്കും ഐഎംഎ കത്തയച്ചിരുന്നു.

കോവിഡ് ബാധിച്ച് ഏകദേശം 1400ഓളം ഡോക്‌ടര്‍മാരാണ് മരണത്തിന് കീഴടങ്ങിയതെന്ന് ഐഎംഎ പറഞ്ഞു. ചില ആളുകള്‍ വാക്‌സിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

അസമില്‍ കോവിഡ് രോഗി മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ഡോക്‌ടറെ മര്‍ദ്ദിച്ചതായി കഴിഞ്ഞ ദിവസം വാർത്ത പുറത്തു വന്നിരുന്നു. ഇതേ തുടർന്നാണ് ഐഎംഎ നടപടി.

Read also: കോവിഡ് കർഫ്യൂ; ആന്ധ്രാപ്രദേശിൽ ജൂൺ 20 വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE