സ്‌കൂള്‍ തുറക്കൽ; സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത്‌ ഐഎംഎ

By Staff Reporter, Malabar News
School Reopening Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.

സ്‌കൂളിലെത്തുന്ന അധ്യാപകരും അനധ്യാപകരുമുള്‍പ്പടെ എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവർ ആയിരിക്കണെമന്നും ഐഎംഎ അറിയിച്ചു.കൂടാതെ കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്‌സിനെടുത്തവർ ആണെന്ന് ഉറപ്പ് വരുത്തണമെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുവാദം ലഭിക്കുന്ന മുറയ്‌ക്ക്‌ വാക്‌സിനേഷന്‍ ക്യാംപുകൾ പഠന കേന്ദ്രങ്ങളില്‍ തന്നെ സജ്‌ജമാക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സന്നദ്ധരാണെന്നും ഐഎംഎ അറിയിച്ചു.

അതേസമയം ക്ളാസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ ശാസ്‍ത്രീയമായി ക്രമീകരിക്കണമെന്നും ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും ഐഎംഎ കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Most  Read: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനം ഏറ്റെടുക്കില്ല; സുരേഷ് ഗോപി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE