റിയാദ്: സൗദിയില്‍ രോഗമുക്തി നിരക്ക് 96 ശതമാനമായി ഉയര്‍ന്നു. 375 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. അതേസമയം 385 പേര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. 16 കോവിഡ് മരണവും ഇന്ന് രേഖപ്പെടുത്തി.
മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 59 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രാജ്യത്ത് 54,477 സ്രവ സാമ്പിളുകളുടെ പരിശോധനയാണ് നടത്തിയത്.
നിലവില്‍ സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് കോവിഡിന്റെ പിടിയിലുള്ളത്. യാന്‍ബു (31), മക്ക (27), റിയാദ് (23), ഖമിസ് മുഷിയാത് (22), ദമ്മാം (20) തുടങ്ങി സൗദിയിലെ 62 നഗരങ്ങിലാണ് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് നിലവില്‍ 8,481 കോവിഡ് രോഗികളാണ് ചികില്‍സയില്‍ ഉള്ളത്. ഇവരില്‍ 840 പേരുടെ നില ഗുരുതരമാണ്.
Read Also: “ചൈനക്കാരെ ഇന്ത്യൻ മണ്ണിൽ നിന്ന് എപ്പോൾ പുറത്താക്കും?