ബംഗാളിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ചു; പ്രശാന്ത് കിഷോർ

By Staff Reporter, Malabar News
Prashant-Kishor
Ajwa Travels

കൊൽക്കത്ത: ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം കൊടുത്ത വിദഗ്‌ധൻ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ പലപ്പോഴും ബിജെപിക്ക് അനുകൂലമായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പല കാര്യങ്ങളിലും പക്ഷപാതപരമായി പെരുമാറി. പലപ്പോഴും ബിജെപിയുടെ ഭാഗമായി നിന്ന് കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ബംഗാളിലെ തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായി നടത്തിയതിനെയും പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു. ബിജെപിക്ക് ജയിക്കാന്‍ തക്ക സീറ്റുകള്‍ ഓരോ ഘട്ടത്തിലും അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ കൈമാറിയെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു.

Read Also: അണു വിമുക്‌തമാക്കാൻ ഡെറ്റോളിനേക്കാൾ മികച്ചത് കേരളം; ബിജെപിയുടെ തോൽ‌വിയെ ട്രോളി എഎപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE