കർണാടകയിൽ പ്രാദേശിക തലത്തിൽ ജെഡിഎസുമായി സഖ്യത്തിന് ഒരുങ്ങി ബിജെപി

By Staff Reporter, Malabar News
karnataka-cm-basavaraj
ബസവരാജ് ബൊമ്മൈ
Ajwa Travels

ബെംഗളൂരു: കര്‍ണാടക സിവില്‍ ബോഡി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന് ബിജെപി. കല്‍ബുര്‍ഗി സിറ്റി കോര്‍പറേഷനിലാണ് ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന സൂചന ബിജെപി നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്നെയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.

തിങ്കളാഴ്‌ച ഫലം പുറത്തുവന്ന കല്‍ബുര്‍ഗി കോര്‍പറേഷനില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ആകെയുള്ള 55 സീറ്റില്‍ 27ലും കോണ്‍ഗ്രസാണ് ജയിച്ചത്. ബിജെപി 23, ജെഡിഎസ് നാല്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് മറ്റ് സീറ്റുകളിലെ കക്ഷി നില. പ്രാദേശിക നേതൃത്വത്തിനോട് ഉചിതമായ തീരുമാനമെടുക്കാനാണ് ജെഡിഎസ് സംസ്‌ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്.

Read Also: ബ്രാഹ്‌മണർക്ക് എതിരായ പരാമർശം; ഛത്തീസ്‌ഡഗ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE