കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു

By Desk Reporter, Malabar News
hanged to death
Representational Image
Ajwa Travels

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

കോട്ടയം സ്വദേശിയായ കെടി ജോമോന്‍ ആണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. ഗുണ്ടാ ലിസ്‌റ്റിലുള്ളയാളാണ് പ്രതിയായ കെടി ജോമോന്‍ എന്നാണ് വിവരം. ഷാന്‍ ബാബുവിനെ മർദ്ദിച്ച് കൊലപ്പെടുത്തി സ്‌റ്റേഷൻ മുറ്റത്ത് എത്തിക്കുകയും പോലീസുകാരാട് ‘ഇയാളെ ഞാന്‍ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയും ആയിരുന്നു.

ഷാന്‍ ബാബുവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ കെടി ജോമോനെ നഗരത്തില്‍ നിന്നും തന്നെ പോലീസ് പിടികൂടുകയായിരുന്നു.

Most Read:  കെഎസ്ആർടിസി ദീർഘദൂര സർവീസ്; ടിക്കറ്റ് ബുക്കിംഗിന് കൂടുതൽ സൗകര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE