കുനിശ്ശേരിയിൽ മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

By Staff Reporter, Malabar News
drowned to death
Representational Image
Ajwa Travels

പാലക്കാട്: മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് കുനിശ്ശേരിയിൽ ആണ് സംഭവം. പാറക്കുളത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് ദുരന്തത്തിൽ പെട്ടത്. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്. മൃതദേഹങ്ങൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുനിശ്ശേരിയിലെ ഒരു പള്ളിക്ക് സമീപം കളിക്കുകയായിരുന്നു ഇവർ. കളിക്കുന്നതിനിടെ കയ്യിൽ പറ്റിയ അഴുക്ക് കഴുകിക്കളയാനായി തൊട്ടടുത്തുള്ള കുളത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചതായിരുന്നു. ഇവർ കുളത്തിലേക്ക് വീഴുന്നത് കണ്ട മറ്റൊരു കുട്ടി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. എന്നാൽ ആളുകൾ എത്തുമ്പോഴേക്ക് ഇവരുടെ മരണം സംഭവിച്ചിരുന്നു.

Read Also: ഭാരതപ്പുഴയിൽ തടയണ നിർമ്മാണം; ഇന്ന് പൂർത്തിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE