ഭാരതപ്പുഴയിൽ തടയണ നിർമ്മാണം; ഇന്ന് പൂർത്തിയാകും

By Team Member, Malabar News
bharathappuzha
Representational image
Ajwa Travels

പട്ടാമ്പി : പാലക്കാട് ജില്ലയിലെ മുതുമല പഞ്ചായത്തിൽ ഭാരതപ്പുഴയിൽ തടയണ നിർമ്മാണം ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെയാണ് ഭാരതപ്പുഴയിൽ തടയണ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാങ്കല്ലിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ ഷട്ടറുകൾ പൂർണമായും തുറന്നിരിക്കുകയാണ്. ഇതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് തടയണ നിർമ്മിക്കാൻ തീരുമാനിച്ചത്.

വെള്ളിയാങ്കല്ലിൽ ഷട്ടർ തുറന്നതോടെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്ന കൊടുമുണ്ട ഗേറ്റിലെ കിണർ പരിസരത്തായി ഭാരതപ്പുഴയിൽ വെള്ളം കുറഞ്ഞിരുന്നു. ഇതേ തുടർന്നാണ് കിണറിന് താഴെയായി തടയണ പണിയാനുള്ള തീരുമാനം പഞ്ചായത്ത് അധികൃതർ എടുത്തത്. തടയണ നിർമ്മാണത്തിന് പഞ്ചായത്ത് അധികൃതരാണ് നേതൃത്വം നൽകുന്നത്.

പഞ്ചായത്ത് അംഗങ്ങൾ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, ജല അതോറിറ്റി സാങ്കേതിക വിഭാഗം, ആസൂത്രണ സമിതി അംഗങ്ങൾ, സിഡിഎസ്, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രകൃതി ദുരന്ത കർമ സമിതി അംഗങ്ങൾ, വായനശാല, ക്ളബ് ഭാരവാഹികൾ, യുവജന സംഘടനകൾ തുടങ്ങിയവരെല്ലാം തടയണ നിർമ്മാണത്തിന് സഹകരിച്ച് പുഴയിലിറങ്ങി. മണൽ ചാക്കുകൾ ഉപയോഗിച്ച് പുഴക്ക് കുറുകെ നിർമ്മിക്കുന്ന താൽക്കാലിക തടയണയുടെ നിർമ്മാണം ഇന്ന് പൂർത്തിയാകും.

Read also : കാപ്പന്റെ നിലപാട് വൈകാരികം; അച്ചടക്ക നടപടിയെന്ന് എൻസിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE