മട്ടന്നൂരില്‍ ശൈലജ ടീച്ചർ മുന്നേറുന്നു; 12000 കടന്ന് ലീഡ് നില

By Staff Reporter, Malabar News
shailaja teacher
കെകെ ശൈലജ ടീച്ചർ
Ajwa Travels

കണ്ണൂർ: മട്ടന്നൂര്‍ നിയോജക മണ്ഡലത്തിൽ ലീഡ് നില മെച്ചപ്പെടുത്തി എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി കെകെ ശൈലജ ടീച്ചർ. വോട്ടെണ്ണലിന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ 12,871 വോട്ടുകള്‍ക്കാണ് കെകെ ശൈലജ ടീച്ചർ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മട്ടന്നൂരില്‍ ശൈലജ ടീച്ചർ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.

വോട്ടെണ്ണല്‍ പുരോഗമിച്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന്റെ ശക്‌തമായ മുന്നേറ്റമാണ് വ്യക്‌തമാകുന്നത്. നിലവില്‍ യുഡിഎഫിന് സജീവ് ജോസഫ് മൽസരിച്ച ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ജില്ലയില്‍ മുന്നേറ്റമുള്ളത്.

പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം വ്യക്‌തമാണ്‌.

Read Also: തൃശൂരിൽ സർവാധിപത്യം നേടി എൽഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE