കേരളം ഉള്‍പ്പടെ പത്ത് സംസ്‌ഥാനങ്ങളില്‍ തൊഴിലുറപ്പ് കൂലി കൂട്ടി

By News Bureau, Malabar News
thozhilurappu wage hike
Ajwa Travels

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളം, ഹരിയാന, ഗോവ, ഉള്‍പ്പടെയുള്ള പത്ത് സംസ്‌ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്‌ചയിച്ചത്.

നിലവിലുള്ള കൂലിയില്‍ അഞ്ച് ശതമാനത്തിലധികം തുകയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് ആകെ തുകയില്‍ മെച്ചപ്പെട്ട വര്‍ധനവ് ഉണ്ടായത്.

കേരളത്തില്‍ ഇപ്പോഴുള്ള 291 രൂപയായ ദിവസക്കൂലിയില്‍ വര്‍ധനവ് വരുന്നതോടെ 311 രൂപയായി ഉയരും. നേരത്തെ ഹരിയാനയില്‍ മാത്രമാണ് 300 രൂപയ്‌ക്ക് മുകളില്‍ കൂലിയുണ്ടായിരുന്നത്. 331 രൂപയാണ് ഹരിയാനയിലെ പുതുക്കിയ നിരക്ക്.

അതേസമയം ഏറ്റവും കുറവ് കൂലി ലഭിക്കുന്നത് മധ്യപ്രദേശിലും ഛത്തീസ്ഖഢിലുമാണ്. ഇരു സംസ്‌ഥാനങ്ങളിലും 204 രൂപയാണ് ദിവസക്കൂലി. ബിഹാറില്‍ 210 രൂപയാണ് ലഭിക്കുന്നത്. മണിപ്പൂര്‍ ,തൃപുര, മിസോറം തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല.

Most Read: ‘ഇരുണ്ട കാലത്തേക്ക് മടക്കമില്ല’; മൻസിയയ്‌ക്ക് വേദി ഒരുക്കാൻ ഡിവൈഎഫ്ഐ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE