തിരുവനന്തപുരം: ഫെബ്രുവരി 25 മുതൽ ഏപ്രിൽ 30 വരെയുള്ള ദിവസങ്ങളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. വേനൽക്കാലത്തെ വർധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം.
പ്രവൃത്തി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി നിർദ്ദേശം കൈമാറിയതായി മിഷൻ ഡയറക്ടർ അറിയിച്ചു.
പകൽ സമയം ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ചതിരിഞ്ഞ് മൂന്നുമണി വരെ വിശ്രമം. ആവശ്യമായി വന്നാൽ പണിയെടുക്കുന്നതിൽ നിന്നും തൊഴിലാളികളെ ഒഴിവാക്കുന്നതിനും നിശ്ചിത പ്രവൃത്തിയുടെ അളവിലും പ്രവൃത്തി ചെയ്യേണ്ട ആകെ സമയത്തിലും മാറ്റം വരുത്താതെയുമാണ് പുനഃക്രമീകരണം.
Most Read: യുക്രൈയിനോടുള്ള ഇന്ത്യൻ നിലപാടിനെതിരെ ശശി തരൂർ