എജി ഓഫിസിലെ ഉദ്യോഗസ്‌ഥരെ ആക്രമിച്ച സംഭവം; പ്രതികൾ അറസ്‌റ്റിൽ

By Syndicated , Malabar News
Incident of assault on AG office officials
Ajwa Travels

തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലെ ഉദ്യോഗസ്‌ഥരെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. രാജേഷ്, പ്രവീൺ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ. രാജേഷ് വേറെയും അഞ്ചു കേസുകളിലെ പ്രതിയാണ്.

കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. രാത്രി നടക്കാനിറങ്ങിയ എജി ഓഫീസിലെ ഉദ്യോഗസ്‌ഥരായ ഹരിയാന സ്വദേശി രവി യാദവിന്റെയും ജഗത് സിങ്ങിന്റെയും കുടുംബത്തിനാണ് ആക്രമണം നേരിടേണ്ടി വന്നത്. സ്‌ത്രീകളെ കടന്നുപിടിച്ചത് ചോദ്യം ചെയ്‌തപ്പോൾ ആക്രമിക്കുകയായിരുന്നു.

Read also: ജുഡീഷ്യൽ അന്വേഷണം; ഇഡിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE