കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

By Staff Reporter, Malabar News
actress assault case_malabar news
നടിയെ അപമാനിച്ച കേസിലെ പ്രതികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് റംഷാദ്
Ajwa Travels

കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ എറണാകുളം ജില്ലാ കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. നടിക്ക് പരാതിയില്ലെന്നതും പരസ്യമായി മാപ്പ് പറഞ്ഞതും മുന്‍ നിര്‍ത്തിയാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക.

മലപ്പുറം മങ്കട സ്വദേശികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് റംഷാദ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരുന്നു. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികളുള്ളത്.

അതേസമയം കേസെടുത്തിരിക്കുന്നത് നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് എന്നാകും മറുഭാഗം ചൂണ്ടിക്കാട്ടുക. നടി മാപ്പ് നല്‍കിയാലും കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും കോടതിയുടെ ഉത്തരവ് പ്രകാരമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും പോലീസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Read Also: സിസ്‌റ്റര്‍ അഭയ കൊലക്കേസ്; വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE