കൊച്ചി : കൊച്ചിയിലെ മാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസില്‍ അറസ്‌റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു. കളമശ്ശേരി ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്റ് ചെയ്‌തത്. മലപ്പുറം സ്വദേശികളായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കളമശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിന് പിന്നാലെ പ്രതികള്‍ക്ക് മാപ്പ് നല്‍കിയെന്ന് വ്യക്‌തമാക്കി നടിയും കുടുംബവും രംഗത്തെത്തിയെങ്കിലും കേസ് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പോലീസ്.
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച യുവാക്കളെ കഴിഞ്ഞ ദിവസമാണ് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ കീഴടങ്ങാനായി എത്തിയ പ്രതികളെ ഇന്നലെ രാത്രിയോടെ കളമശ്ശേരിയില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ പ്രതികളുടെ കുടുംബത്തെ ഓര്‍ത്ത് ഇരുവര്‍ക്കും മാപ്പ് നല്‍കിയെന്ന് വ്യക്‌തമാക്കി യുവനടി ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍ മാപ്പ് നല്‍കിയതുകൊണ്ട് മാത്രം കേസ് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് പോലീസ് വ്യക്‌തമാക്കി.
മാളില്‍ വച്ച് അപമാനിക്കപ്പെട്ടതിന് പിന്നാലെ നടി ഇക്കാര്യം ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പ്രതികളെ കണ്ടെത്താനായി കളമശ്ശേരി പോലീസ് സ്വമേധയാ നടപടികള്‍ ആരംഭിച്ചെങ്കിലും നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പിന്നീട് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. നടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മാപ്പ് നല്‍കിയതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും, കോടതിയുടെ ഉത്തരവ് പ്രകാരമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും പോലീസ് വ്യക്‌തമാക്കി.
Read also : കെകെ മഹേശന്റെ ആത്‍മഹത്യ; വെള്ളാപ്പള്ളി നടേശനും മകനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം