കൊച്ചി: ലുലു മാളില്‍വച്ച് അപമാനിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. ഒപ്പം സംഭവത്തിന് ശേഷം തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പോലീസിനും മാദ്ധ്യമങ്ങള്‍ക്കും നടി നന്ദി അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് കേസിലെ പ്രതികളായ ആദിലും ഇര്‍ഷാദും മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയും നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികരിച്ചത്. ഇന്നലെ വൈകിട്ടോടെ ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയ യുവാക്കളെ കുസാറ്റ് പരിസരത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
നടി മാപ്പ് നല്കിയാലും കേസുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. നടിയുടെ അമ്മയുടെ പരാതിയിലും കേസ് എടുത്തിട്ടുണ്ടെന്ന് തൃക്കാക്കര എസ്പി പറഞ്ഞു. പ്രതികള്‍ നിലവില്‍ മറ്റൊരു കേന്ദ്രത്തിലാണുള്ളത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.