കിഫ്ബിക്ക് പിന്നാലെ ആദായ നികുതി വകുപ്പും; പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ്

By News Desk, Malabar News
KIIFB_2020-Nov-17
Ajwa Travels

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം.

അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്റെ വിശദാംശം നൽകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങൾ നൽകാനും നിർദ്ദേശമുണ്ട്. കിഫ്ബി വഴിയുള്ള വികസനം ഇടതുപക്ഷ സർക്കാരിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യമാണ്.

ഇതിനിടെയാണ് കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങളിലേക്ക് ആദായ നികുതി വകുപ്പും കടക്കുന്നത്. നേരത്തെ കിഫ്ബിയെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഇഡി അന്വേഷണം വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ സുപ്രധാന നടപടി. ഇഡി അന്വേഷണത്തെ സംസ്‌ഥാന സർക്കാർ ശക്‌തമായി എതിർത്തിരുന്നു.

Read Also: സിന്ധുമോൾ ജേക്കബിന് രണ്ടില; പരാതിയുമായി യുഡിഎഫ് സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE