ആർസിസിയിലെ രക്‌ത കോശങ്ങളുടെ വിലവർധന; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

By Desk Reporter, Malabar News
Increased blood cell price in RCC
Ajwa Travels

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) രക്‌ത കോശങ്ങളുടെ വില വർധിപ്പിച്ചെന്ന പരാതിയിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നാലാഴ്‌ചക്കകം വില വർധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട് സമർപ്പിക്കാൻ ആർസിസി ഡയറക്‌ടറോട് കമ്മീഷൻ ആവശ്യപ്പെട്ടു.

2019ൽ കോശങ്ങളുടെ വില 600 രൂപയായിരുന്നു. 2020ൽ ഇത് 1700 രൂപയായി വർധിപ്പിച്ചു. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രക്‌തബാങ്കിൽ ഇതിന്റെ വില 600 രൂപയാണ്. ജനറൽ ആശുപത്രിയിൽ സൗജന്യമാണെന്നും പരാതിയിൽ പറയുന്നു. മുൻ നഗരസഭാ കൗൺസിലർ ജിഎസ് ശ്രീകുമാറും പൊതുപ്രവർത്തകനായ ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.

Most Read:  ഒമൈക്രോൺ: ഡോക്‌ടറുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം, ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE