കൊല്ലം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്താനാപുരം സ്വദേശി നദീറ (22) ആണ് മരിച്ചത്.
കഴിഞ്ഞ മേയ് 15നായിരുന്നു അപകടം. അപായ സൂചന നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ കയറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ലിഫ്റ്റ് തകർന്ന് താഴേക്ക് പതിച്ച് ഇവരുടെ തലച്ചോറിനും തുടയെല്ലിനും മാരക പരിക്കേറ്റിരുന്നു. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിൽസയിൽ കഴിയവെയാണ് മരണം.
ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് അപകടത്തിന് കാരണമെന്ന ആരോപണത്തെ തുടർന്ന് ആശുപത്രിയിലെ ഇലക്‌ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.
Read also: ‘പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക’; ബിജെപിയുടെ സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡ്
ലിഫ്റ്റ് ഏതു കമ്പനിയുടേതാ?