ആർസിസിയിൽ ലിഫ്റ്റ്‌ തകർന്ന് മരിച്ച യുവതിയുടെ കുടുബത്തിന് ധനസഹായം; 20 ലക്ഷം രൂപ നൽകും

By Trainee Reporter, Malabar News
RCC lift crash
Ajwa Travels

തിരുവനന്തപുരം: ആർസിസിയിൽ ലിഫ്റ്റ്‌ തകർന്ന് വീണ് മരിച്ച നദീറയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ മോൾ (22) ആണ് ചികിൽസയിൽ ഇരിക്കെ കഴിഞ്ഞ വ്യാഴാഴ്‌ച മരിച്ചത്. ആർസിസിയിൽ ചികിൽസയിൽ ഇരിക്കുന്ന അമ്മയെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ലിഫ്‌റ്റ് തകർന്ന് നദീറക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്. മെയ് മാസം 15നാണ് സംഭവം.

അപായ സൂചന നൽകാതെ അറ്റകുറ്റപണിക്കായി തുറന്നിട്ട ലിഫ്‌റ്റിൽ നിന്ന് 2 നില താഴ്‌ചയിലേക്ക് വീണാണ് നദീറക്ക് പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിൽസക്കിടെയാണ് മരണം സംഭവിച്ചത്. അതേസമയം, ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

Read also: ഇന്നും മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE